JHL

JHL

വിദ്യകിരണം മിഷൻ പദ്ധതി; കടമ്പാർ സ്‌കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്‌ബിയിൽ നിന്ന് ഒരു കോടി രൂപ ചിലിൽ കുഞ്ചത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.

എകെഎം.അഷ്‌റഫ് എംഎൽഎ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.ശ്രീമതി. റാണി ജോർജ് (പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)സ്വാഗതം പറഞ്ഞു.

 പ്രസിഡന്റ്: ശ്രീമതി. ബേബി ബാലകൃഷ്ണൻ (ബഹു. പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, കാസർകോട്), അനുമോദനം: ശ്രീമതി. ജീൻ ലവീന മോണ്ടെറോ (പ്രസിഡന്റ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്), ശ്രീമതി. കമലാക്ഷി കെ (ജില്ലാ പഞ്ചായത്ത് കാസർകോട് ഡിവിഷൻ അംഗം), ശ്രീ. ദിനേശ വി (അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ, മഞ്ചേശ്വരം), ശ്രീ. വിജയകുമാർ (BPC, BRC മഞ്ചേശ്വരം), ശ്രീ. ബാലകൃഷ്ണ ജി (ഹെഡ്മാസ്റ്റർ), ശ്രീമതി മോഹിനി (PYA പ്രസിഡന്റ്), ശ്രീ. ശിശുപാലൻ (പ്രിൻസിപ്പൽ, വിഎച്ച്എസ്‌സി), ശ്രീമതി. മുംതാസ് (പിടിഎ വൈസ് പ്രസിഡന്റ്), ശ്രീ. ഹർഷാദ് വോർക്കാടി (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കാസർകോട് ജില്ല. പഞ്ചായത്ത്), ശ്രീ. ആദർശ് ബി.എം., ശ്രീ. അബ്ദുൾ റഹ്മാൻ ഉദ്യാവർ (ഒഎസ്എ പ്രസിഡന്റ്), ശ്രീ. യു. എച്ച്. അബ്ദുൾ റഹിമാൻ (എസ്എംസി അംഗം), ശ്രീ. ഈശ്വര എം (എസ്എംസി അംഗം), ശ്രീമതി. അമിതാ ബി (സീനിയർ അസി.), നന്ദി: ശ്രീമതി. അനിത പി ജി (അധ്യാപിക), മാസ്റ്റർ ഓഫ് സെറിമണി : ശ്രീ. രവീന്ദ്ര റായ് കെ, (അധ്യാപകൻ), ശ്രീ. ദിവാകര ബല്ലാൾ എ.ബി (അധ്യാപകൻ)തുടങ്ങിയവർ പ്രസംഗിച്ചു.


No comments