മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ അധ്യാപകരും ജീവനക്കാരും ധർണയും പ്രകടനവും നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : തപാൽ മേഖലയിലെ സർവീസ് സംഘടനയായ എൻ.എഫ്.പി.ഇ യുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ധ് ചെയ്തതിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ കരി ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ ധർണയും പ്രകടനവും നടത്തി.
എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയ് ജി അധ്യക്ഷത വഹിച്ചു അഖിൽ ദാമോദരൻ സ്വാഗതവും ഹക്കീം കമ്പാർ നന്ദിയും പറഞ്ഞു
Post a Comment