JHL

JHL

ആർ. എ. ടി. എഫ് മഹത്തുക്കളെ തേടിയുള്ള പ്രയാണം 17ന് ആരംഭിക്കും.

കാസർഗോഡ്(www.truenewsmalayalam.com) : സർവീസിൽ നിന്ന് വിരമിച്ച അറബിക് അധ്യാപകരുടെ സംഘടനയായ ആർ. എ. ടി. എഫ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മഹത്തുക്കളെ തേടിയുള്ള പ്രയാണം 17ന് തൃക്കരിപൂരിൽ ആരംഭിക്കും.

 പ്രയാണത്തിന്റെ ഭാഗമായി വിശ്രമ ജീവിതം നയിക്കുന്ന   അധ്യാപകരെ സന്ദർശിക്കും. ഓരോ കുടുംബങ്ങളിൽ ഗൃഹസദസ്സുകളും കൗമാരക്കരായുള്ള സംവാദങ്ങളും സന്ദർശനത്തോടനുബന്ധിച്ച് നടക്കും.

   പ്രസിഡന്റ്‌ എ. ബി. അബ്ദുള്ള മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം. കെ. അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. കെ. എസ്. അഹമ്മദ്‌, പട്ട്ള മുഹമ്മദ്‌ കുഞ്ഞി, എൻ. അബൂബക്കർ,എം. ബി. അബ്ദുള്ള, മുട്ടന്തല മഹമൂദ്, എം. പി. മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു.

    20 ശനിയാഴ്ച കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ പര്യടന നടക്കും. എം. എ. മക്കാർ മാസ്റ്റർ, പി. മൂസക്കുട്ടി മാസ്റ്റർ, മുഹമ്മദ്‌ കുട്ടി കുറ്റിക്കോൽ , മുനീർ അണങ്കൂർ എന്നിവർ നേതൃത്വം വഹിക്കും.

No comments