കർണാടക തിരഞ്ഞെടുപ്പ്, പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു.
മംഗളൂരു(www.truenewsmalayalam.com) : കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകൾ കയറിയുള്ള പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബണ്ട്വാള്‍ കവളമുടൂര്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ പ്രവീണ്‍ നായക് (45) ആണ് മരിച്ചത്.
വെള്ളിയാഴ്ച കലായിയില്‍ വീടുവീടാന്തരം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ പ്രവീണ്‍ നായക് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രവീണും സംഘവും താന്‍ താമസിക്കുന്ന പ്രദേശത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് നായിക്കിന് വോട്ട് തേടുകയായിരുന്നു.
Post a Comment