ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിൽ; വിദ്യാർഥികളുടെ മിനിമം കൺസഷൻ അഞ്ച് രൂപയാക്കണം.
തിരുവനന്തപുരം(www.truenewsmalayalam.com) : കേരളത്തിൽ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ചർച്ചയിൽ മുന്നോട്ട് വെച്ച നിർദേശങ്ങളോട് മന്ത്രി കൃത്യമായി പ്രതികരിച്ചില്ലെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഈ സാഹചര്യത്തിൽ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായി സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു.
വിദ്യാർഥികളുടെ മിനിമം കൺസഷൻ അഞ്ച് രൂപയാക്കണം, കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ.
Post a Comment