JHL

JHL

പുത്തൂരിലെ കോൺഗ്രസ്‌ വിജയത്തിന് പിന്നിൽ മൊഗ്രാൽ പുത്തൂറിന്റെ മരുമകൾ.

 

കർണാടക നിയമസഭ തെരഞ്ഞടുപ്പിൽ.. ബി ജെ പി കോട്ടകൾ ഓരോന്നും കീഴടക്കി തേരോട്ടം നടത്തി കോൺഗ്രസ്‌  മുന്നേറിയപ്പോൾ തകരാതെ പിടിച്ചു നിന്ന ബി.ജെ.പി കോട്ടയായ തീരദേശ കർണാടകയിലെ പുത്തൂർ മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർഥി ആശ തിമ്മപ്പയെ മൂന്നാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തിച്ചു കോൺഗ്രസ്സിലെ അശോക് റെയിയെ വിജയിപ്പിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് മൊഗ്രാൽ പുത്തൂറിന്റെ മരുമകൾ അഡ്വക്കേറ്റ് സായിറ കിലാബ് സുബൈർ....

കർണാടക സംസ്ഥാന മഹിളാ കോൺഗ്രസ്‌ സെക്രട്ടറിയും ദക്ഷിണ കന്നഡ തിരഞ്ഞെടുപ്പ് നിരീക്ഷകയായും പുത്തൂർ മണ്ഡലം കോ ഓർഡിനേറ്ററുമായ സായിറ, കാസറഗോഡ് മൊഗ്രാൽ പുത്തൂർ ആസാദ്‌ നഗർ സ്വദേശി  കിലാബ് സുബൈറിന്റെ പത്നിയാണ്.

 മികച്ച അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വക്കേറ്റ് സായിറ സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച വനിതാ നേതാവാണ്.

 സ്ത്രീ വോട്ടർമാരിലുള്ള തന്റെ സ്വാധീനവും, ബി ജെ പി യുടെ പൊള്ളത്തരങ്ങൾ പൊതു ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിൽ സായിറ വളരെ മുന്നിലായിരുന്നു.

കോൺഗ്രസ്‌ സ്ഥാനാർഥി അശോക് റെയുടെ ജനപിന്തുണയും ബിജെപി വിമത സ്ഥാനാർഥിയുടെ കടന്നുവരവും, കോൺഗ്രസ്സ് നേതാക്കളുടെ നിഷ്ടയായ പ്രവർത്തനങ്ങളും,അണികളുടെ സഹകരണവും, നിഷ്പക്ഷവോട്ടുകളുടെ ഏകീകരണവും വിജയത്തിന് സാധ്യത കൂട്ടിയതായി സായിറ സുബൈർ അറിയിച്ചു...

 എഞ്ചിനീയർമായ നഷ് ഹത്, നാഷിസ് അഡ്വക്കേറ്റ് നിഹാൽ എന്നിവർ മക്കളാണ്...


No comments