വേനൽ മഴയില്ല: കുടിവെള്ളക്ഷാമ ത്തോടൊപ്പം,ചൂട് കഠിനവും, ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടണമെന്ന് മൊഗ്രാൽ ദേശീയവേദി.
മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിൽ വേണ്ടത്ര വേനൽ മഴ ലഭിക്കാത്തതുമൂലം കുടിവെള്ളക്ഷാമ ത്തോടൊപ്പം, അസഹീ യമായ ചൂടിൽ ജനം വെന്തുരുകുന്ന സാഹചര്യത്തിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നത് ജില്ലയിൽ നീട്ടണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ കുടിവെള്ളക്ഷാമം പലയിടത്തും രൂക്ഷമാണ്. ജനം ശുദ്ധജലത്തിനായി പരക്കം പായുകയാണ്. കുടിവെള്ളം വിതരണം ചെയ്യേണ്ട സർക്കാർ സംവിധാനങ്ങളൊക്കെ നോക്കുകുത്തിയായി മാറുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ കിണറുകളും വറ്റി വരണ്ടിരിക്കുന്നുമുണ്ട്. ഇത് കുരുന്നുകൾ അടക്കമുള്ള വിദ്യാർത്ഥികളെ ഏറെ പ്രയാസമുണ്ടാക്കും. ഈ സാഹചര്യത്തിൽ മഴ വരുന്നതുവരെ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് ഈ-മെയിൽ സന്ദേശം അയച്ചു.
യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതവും, ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.
Post a Comment