മഴക്കാല പൂർവ്വ ശുചീകരണം പരിപാടിക്ക് തുടക്കമായി.
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടുപ്പള്ളം അങ്കണവാടിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ വാർഡ് തല ഉത്ഘാടനം മെമ്പർ സി.എം മുഹമ്മദ് നിർവ്വഹിച്ചു.
തദവസരത്തിൽ "നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മാലിന്യമുക്ത കേരളം" സാക്ഷാത്കരിക്കാൻ വേണ്ട നിർദേശങ്ങൾ കുമ്പള സി എച്ച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി ബാലചന്ദ്രൻ വിശദീകരിച്ചു.
അങ്കണവാടി വർക്കർമാരായ സരസ്വതി, റംല, സീത. ആശ വർക്കർമാരായ നസീറ ,പൂർണ്ണിമ , കദീജ ,ബൾക്കീസ്. ഹരിത കർമ്മസേന അംഗങ്ങളായ ഹസീന - വനിത കമ്മിറ്റി അംഗം കരീം, ഏ.ഡി എസ് അംഗങ്ങളായ ആയിഷ, റഷീദ, ഷെറീഫ, റുഖിയ, തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിക്ക് വാർഡ് ഹെൽത്ത് ശുചിത്വ കമ്മിറ്റി ഏ.ഡി എസ്. ഐ.സി.ഡി.എസ് സാമൂഹ്യ സന്നദ്ധ സേവ സംഘങ്ങൾ കൂട്ടായി നേതൃത്വം നൽകി.
Post a Comment