JHL

JHL

14 മത്സ്യതൊഴിലാളികൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകി കുമ്പള ഗ്രാമ പഞ്ചായത്ത്.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വാർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള തീരദേശ മേഖലയിലെ തിരെഞ്ഞെടുത്ത 14 മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ യു പി താഹിറാ-യുസുഫ് വാഹനത്തിന്റെ താക്കോൽ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികൾക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

 വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെർപേഴ്സൺ സബൂറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻവർ ആരിക്കാടി, രവിരാജ് തുമ്മ, ഗുണഭോക്താക്കളാ യി തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


No comments