JHL

JHL

സൂപ്പർ കപ്പ്‌ ആരവങ്ങൾക്കിടയിൽ പഴയകാല ഫുട്ബോൾ പ്രതിഭകളെ ആദരിച്ചത് ശ്രദ്ധേയമായി

മൊഗ്രാൽ(www.truenewsmalayalam.com) : സൂപ്പർ കപ്പ്‌ ആവേശം പൊടിപൊടിക്കുമ്പോൾ കേരളത്തിന്റെ ഫുട്ബോൾ ഭൂപടത്തിലേക്ക് മൊഗ്രാൽ ഗ്രാമത്തെ കൈപിടിച്ചുയർത്തിയ  പഴയകാല ഫുട്ബോൾ പ്രതിഭകളെ അൽ മുതകമ്മൽ മൊഗ്രാൽ സ്പോർട്സ്‌ ക്ലബ്  ആദരിച്ചത് ശ്രദ്ധേയമായി.

ഇന്നലെ സൂപ്പർ കപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

1980 കളിലും തുടർന്നും കായികബലം കൊണ്ട് കളിമൈതാനത്തെ കോരിത്തരിപ്പിച്ച് ഫുട്ബോൾ ആരാധകരെ 

കോൾമയിർ കൊള്ളിച്ച മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പഴയകാല പടക്കുതിരകളായ മുബാറക് അഹ്‌മദ്‌,കെ എ അബ്ദുൽ റഹ്‌മാൻ, പി സി ആസിഫ്, കെ സി സലീം, അബൂബക്കർ എൻ എ, ഹമീദ് ഗോളി, എം എ സീതികുഞ്ഞി, കെ എം എ ഖാദർ, ലില്ലു റഹ്‌മാൻ, ടി എം ഷുഹൈബ്,റഷീദ് തവക്കൽ, മുഹമ്മദ്‌ മൊഗ്രാൽ, ടി എം നവാസ്, ഗംഗാധരൻ ഗാന്ധിനഗർ, എം പി എ ഖാദർ, ലണ്ടൻ ഗഫൂർ, പി സി മാഹിനലി, സെഡ് എ മൊഗ്രാൽ, എം എൽ അബ്ബാസ്, സി എം ഹംസ, സിദ്ദീഖ് എം എ, ലത്തീഫ് തവക്കൽ, റഷീദ് മൊഗ്രാൽ,മഖ്ദു മൊഗ്രാൽ, സതീശൻ, അൻവർ അഹ്‌മദ്‌ എന്നിവരെയും ക്ലബ് ഭാരവാഹികളായി സ്തുത്യർഹ സേവനമനുഷ്ഠിച്ച എം മാഹിൻ മാസ്റ്റർ, ടി സി അഷ്‌റഫലി, എം എ അബ്ദുൽ റഹ്‌മാൻ,എൻ അബ്ദുൽ ഖാദർ, ഹമീദ് സ്പിക്, എൻ യൂസഫ് എന്നിവരെയുമാണ് മൈതാന മധ്യത്തേക്ക് ആനയിച്ച് പൊന്നാട അണിയിച്ച് ആദരിച്ചത്.

കാസറഗോഡ് റോട്ടറി ക്ലബ് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് മൊഗ്രാൽ, റമീസ് എസ്സ ഗ്രൂപ്പ്‌ എന്നിവരാണ് ആദരം സമർപ്പിച്ചത്.

No comments