JHL

JHL

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രന് സ്നേഹോപഹാരം നൽകി ആദരിച്ചു.


കുമ്പള ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ രംഗത്ത് നടത്തിയ പ്രവർത്തന മികവിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രന് സ്നേഹോപഹാരം നൽകി ആദരിച്ചു.

 പേരാൽ ശാന്തിക്കുന്ന് മാതൃക അങ്കണവാടി എ എൽ എം എസ് കമ്മിറ്റി പോട്ടോരിയുടെ  "സ്നേഹാദരം" മൊമെന്റോയും 16-ാം വാർഡിന്റെ സ്നേഹോപഹാരവും വാർഡ് മെമ്പർ താഹിറ ജി.ഷംസീർ ഹെൽത്ത് ഇൻസ്പെക്ടറിന് കൈമാറി.

 കുമ്പള ഗ്രാമ പഞ്ചായത്ത് പേരാൽ വാർഡ് 16  ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നവകേരളം  വൃത്തിയുള്ള കേരളം വലിച്ചെറിയൽ മാലിന്യമുക്ത കേരളം പരിപാടിയോടനുബന്ധിച്ചാണ് ഉപഹാരം നൽകി ആദരിച്ചത്.

പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിൽ വാർഡ് - 16 ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗത്തിൽ   അങ്കണവാടി വർക്കർമാരായ സുജാത വിവേകാനന്ദൻ , ശാന്തി , എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു.

കമ്മിറ്റി അംഗം ഫസൽ പേരാൽ  ഉപഹാരങ്ങൾ സമർപ്പിച്ചു.

 യോഗത്തിൽ താഹിറ ജി. ഷംസിർ ജെ.പി.എച്ച്. എൻ സബീന യു. ഫസൽ പേരാൽ, അങ്കണവാടി വർക്കർമാരായ സുജാത , ശാന്തി ആശവർക്കർമാരായ പൂർണ്ണിമ നസീറ ബൾക്കീസ് എന്നിവർ സംസാരിച്ചു.

 പേരാൽ സബ് സെന്ററിലെ ആശ മാർ അങ്കണവാടി വർക്കർമാർ കുടുംബശ്രീ അംഗങ്ങൾ സാമൂഹിക സാംസ്ക്കാരിക സന്നദ്ധ പ്രവൃത്തകർകമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്നേഹാദരങ്ങൾക്ക് .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി നന്ദി പറഞ്ഞു.

No comments