JHL

JHL

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾക്ക് അഞ്ചു വർഷം തടവും പിഴയും.

കാസർഗോഡ്(www.truenewsmalayalam.com) : വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾക്ക് അഞ്ചു വർഷം തടവും പിഴയും.

തളങ്കര പള്ളിക്കാൽ സ്വദേശി മുഹമ്മദ് അറഫാത്ത്(38), തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദ് (32), തളങ്കര കെ.കെ പുറം സ്വദേശി  കെ.എം അബ്ദുള്‍ റഹ്‌മാന്‍ (64), തളങ്കര ഖാസിലൈൻ സ്വദേശി കെ.എ സാബിദ് (34) എന്നവർക്കാണ് കാസർഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടക്കാൻ വിസമ്മദിച്ചാൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.

2017 ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം, കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷാണ് അക്രമത്തിനിരയായത്.

 സതീഷിനെ തലക്കും മുഖത്തും കണ്ണിനും അടിച്ച ശേഷം കയ്യിലുണ്ടായിരുന്ന 5000 രൂപയും മൂന്ന് എ.ടി.എം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും 80,000 രൂപ വിലവരുന്ന നാല് പവന്റെ സ്വര്‍ണമാലയും കവര്‍ച്ച ചെയ്തെന്നാണ് കേസ്.

  365 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവും

 394 വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 20,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധികതടവുമാണ് ശിക്ഷ.

  പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ നിഷാ കുമാരി ഹാജരായി. സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


No comments