JHL

JHL

കന്യപ്പാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന എസ്എസ്എല്‍സി വിദ്യാര്‍ത്ഥി മരിച്ചു.

കന്യപ്പാടി(www.truenewsmalayalam.com) : കന്യപ്പാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന എസ്എസ്എല്‍സി വിദ്യാര്‍ത്ഥി മരിച്ചു.

ചിന്മയ സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയായ മുഹമ്മദ് റഫാല്‍ സിഎ (16)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ചേരൂർ സ്വദേശി സി.എ.അബ്ദുല്‍ റഹ്‌മാന്‍-സെമീന ദമ്പതികളുടെ മകനാണ്.

 ഏപ്രില്‍ 30ന് രാത്രി കന്യപ്പാടിയിലാണ് സംഭവം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഫാലിനെ ഉടൻ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

 ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. രണ്ട് മണിയോടുകൂടി മരണത്തിന് കീഴടങ്ങി.

 സഹോദരിമാര്‍: ഫാത്തിമഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ.


No comments