JHL

JHL

എഫ്‌.ഐ.ടി.യു ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് മെയ്ദിന സംഗമവും റാലിയും നടത്തി.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഫെഡറേഷൻ  ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്‌.ഐ.ടി.യു) കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് പട്ടണത്തിൽ  മെയ്ദിന റാലി നടത്തി.

 എഫ്‌.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് മുത്തലിബ് മെയ്ദിന സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ തൊഴിലാളി വിഭാഗം ഇന്നും നിയമപരിരക്ഷയ്ക്ക് പുറത്താണെന്നും ഭരണകൂടമായി മാറിയ കോർപ്പറേറ്റ് ശക്തികൾ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവിതം  ദു:സ്സഹമാക്കി  മാറ്റുകയാണെന്നും സി.എച്ച് മുത്തലിബ് പറഞ്ഞു.

 മൂലധന ശക്തികൾ ഭരണകൂടമായി മാറപ്പെട്ട കാലത്ത് തൊഴിലാളി വവഗ്ഗം ഒരുമിച്ചു നിന്ന് പോരടേണ്ടതിൻ്റെ ആവശ്യകതയേറി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ഹമീദ്  കക്കണ്ടം  അധ്യക്ഷത  വഹിച്ചു.

 വെൽഫെയർ  പാർട്ടി ജില്ല ജനറൽ  സെക്രട്ടറി ടി. കെ. അഷ്‌റഫ്‌ മിഖ്യ പ്രഭാഷണം  നടത്തി അസെറ്റ് കാസർകോട് ജില്ല കമ്മിറ്റിയംഗം പി.എസ് അബ്ദുല്ല കുഞ്ഞി, ബിൽഡിങ് &കൺസ്ട്രക്ഷൻ  വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് യൂണിയൻ ജില്ല പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ, ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് സഫിയ സമീർ, ഷോപ്പ് & എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റിയംഗം പി.കെ രവി തുടങ്ങിയവർ സംഗമം അഭിവാദ്യം ചെയ്തു സംസാരിച്ചു.

എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ ഷഫീഖ് സ്വാഗതം ആശംസിക്കുകയും അസിസ്റ്റന്റ് സെക്രട്ടറി അസ്ലം കെ.പി നന്ദി പറയുകയും ചെയ്തു.

കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം  പരിസരത്ത്  നിന്നും ആരംഭിച്ച മെയ്‌ ദിന റാലി ബസ് സ്റ്റാൻഡ് പരിസരത്ത്  സമാപിച്ചു.

റാലിക് മജീദ്  നരിക്കോടാൻ, കെ. കെ. ഇസ്മായിൽ മാസ്റ്റർ, ടി. എം. എ. ബഷീർ അഹമ്മദ്, വി. പി. യു. മുഹമ്മദ് കുഞ്ഞി, എ. വി. അഷ്‌റഫ്‌, ജാബിർ, എസ്. രഞ്ജിനി, സി. വനജ, ലത ദാസ്, ബാലകൃഷ്ണൻ  കോളങ്കുളം, രാഘവൻ പരപ്പച്ചാൽ, ചന്ദ്രമതി, അഫ്സത്ത്, രമ, വിജയകുമാർ സൂരമ്പയൽ,എന്നിവർ നേതൃത്വ  നൽകി.

No comments