മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ്: പുതിയ കമ്മിറ്റിയെ തിരെഞ്ഞെടുത്തു.
യോഗം എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബൂബക്കർ ലാൻഡ്മാർക്ക് അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി റിപ്പോർട്ടും, ജനറൽ സെക്രട്ടറി പി എ ആസിഫ് വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി വിപി അബ്ദുൽ ഖാദർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൊയ്തീൻ ബാവ മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടി എം ഷുഹൈബ് ആശംസകൾ നേർന്ന് സംസാരിച്ചു. സി എച്ച് അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: പി എ ആസിഫ് (പ്രസി) മുഹമ്മദ് അബ്കൊ, ആഷിക് കെ വി (വൈസ് പ്രസി ) സി എച്ച് അബ്ദുൽ ഖാദർ (ജന: സെക്ര) മുഹമ്മദ് കുഞ്ഞി ബിഎ,മുഹമ്മദ് എംഎ (ജോ :സെക്ര) എം പി അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അബൂബക്കർ ലാൻഡ്മാർക്ക്, പി എം ശുഹൈബ്, എം എ കുഞ്ഞഹമ്മദ്, എം ജി എ റഹ്മാൻ, റഹീം മൗലാന, ടി എ ജലാൽ, അബ്ദുൽ ഖാദര്‍ എൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Post a Comment