JHL

JHL

ബംബ്രാണ മുസ്ലിം ജമാഅത്ത് സനദ്ധാന സമ്മേളനം മെയ്‌ 19,20,21 തിയ്യതികളിൽ.


കുമ്പള(www.truenewsmalayalam.com) : ബംബ്രാണ മുസ്ലിം ജമാത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ എട്ടോളം വിദ്യാർത്ഥികൾക്കുള്ള സനദ് നൽകലും കോളേജിന്റെ മൂന്നാം വാർഷികവും വിപുലമായ പരിപാടികളോട് കൂടി മെയ്‌ 19,20,21 തിയ്യതികളിൽ നടത്തും. 

 പ്രഗത്ഭ പണ്ഡിതരും, പ്രഭാഷകരും, ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബ സങ്കമവും ഉണ്ടായിരിക്കുമെന്ന് കോളേജ് പ്രിൻസിപ്പളും ബംബ്രാണ ജമാഅത്ത് കത്തീബുമായ ജുനൈദ് ഫൈസി അറിയിച്ചു.

 മെയ്‌ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിക്കും. യോഗത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ ബാപ്പു വളപ്പ്, ജനറൽ സെക്രട്ടറി യൂസുഫ് ഓഎം,ട്രെഷറെർ അബ്ദുള്ള അല്ലിക, വൈസ് പ്രസിഡന്റുമാരായ മൂസ ഗുദർ, മൂസ മിലിറ്ററി, അബ്ദുള്ള കെ കെ,സെക്രട്ടറിമാരായ യൂസുഫ് ഗുദാർ, ഫഹദ് കെ എസ്, മോണിയ മണിയംകല്ല് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

No comments