JHL

JHL

മൊഗ്രാൽ സൂപ്പർ കപ്പ് ഫുട്ബോൾ; വിളംബര റാലി നടത്തി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സൂപ്പർ കപ്പ് ഫുട്ബോളിന് ആവേശം പകർന്ന് കാൽപന്ത് കളിയെ നെഞ്ചേറ്റിയ മൊഗ്രാൽ ഫുട്ബോൾ പ്രേമികൾ വിളംബര റാലി നടത്തി. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ,  സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ആരാധകർ ജഴ്സി അണിഞ്ഞും കൊടികൾ പാറിച്ചും ആർപ്പുവിളികളോടെ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ വരവറിയിച്ചു.പേർവാഡ് നിന്ന് ആരംഭിച്ച് മൊഗ്രാൽ ഗ്രൗണ്ടിൽ സമാപിച്ചു. എട്ടു ടീമുകളുടെ കൊടിയും തോരണങ്ങളും കെട്ടി മൊഗ്രാൽ സൂപ്പർ കപ്പ് ഫുട്ബോൾ

മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ കളിയാരവങ്ങൾക്ക് കണ്ണും കാതും നൽകി  ഫുട്ബോൾ ആരാധകരും സജീവമാണ്.

 ഇന്ന് ഉദ്ഘാടന മത്സരത്തിൽ ഗല്ലി ഇന്ത്യൻസ്,ടൗൺ ടീമുമായി ഏറ്റുമുട്ടും. രണ്ട് സീസണുകളിലും ഫൈനൽ പോരാട്ടത്തിൽ ഇടം നേടിയ ടീമാണ് ഗല്ലി ഇന്ത്യൻസ്.

 രണ്ടാമത്തെ മത്സരത്തിൽ സിറ്റിസൺ എഫ്സിയും,സ്മാർട്ട് മൊഗ്രാലിയൻസും തമ്മിലാണ്. മൂന്നാം മത്സരത്തിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഡ്യൂഡ്സ് മൊഗ്രാലും,എഫ് സി മറക്കാനയും ഏറ്റുമുട്ടും. നാലാം മത്സരം എഫ് സി കെ മൊഗ്രാലും, ക്ലൈമാക്സ് എഫ് സി യും  തമ്മിലാണ്. ടീമുകൾക്ക് വേണ്ടി ദേശീയ വിദേശ താരങ്ങൾ കളത്തിൽ ഇറങ്ങും.


No comments