JHL

JHL

കർണാടകയിലെ കോൺഗ്രസിന്റെ തിരിച്ച്‌ വരവ്; രാജ്യമാകെയുള്ള കോൺഗ്രസ് തിരിച്ചുവരവിന്റെ തുടക്കം-എ.കെ.എം.അഷ്‌റഫ് എം.എൽ.എ.

ഉപ്പള(www.truenewsmalayalam.com) : കർണാടകയിൽ കോൺഗ്രസ് നേടിയ ചരിത്ര വിജയം രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആഹ്ലാദവും അതിലേറെ ആത്മമവിശ്വാസവും നൽകുന്നതാണെന്നും കർണാടകയിലെ കോൺഗ്രസിന്റെ തിരിച്ച്‌ വരവ്‌ രാജ്യമാകെയുള്ള കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണെന്നും എകെഎം.അഷ്‌റഫ് എംഎൽഎ പറഞ്ഞു.

ദേശീയ ചാനലുകളിലിരുന്ന് ഭിന്നിപ്പിന്റെ വിത്തുകൾ പാകുന്ന വാർത്താ അവതാരകാരേക്കാൾ വളരെയേറെ സമർത്ഥരും വിവേകമുള്ളവരുമാണ് കന്നഡിഗർ എന്ന് തെളിഞ്ഞു,ബി ജെ പി തോറ്റാൽ കർണ്ണാടകയിൽ കലാപമുണ്ടാകുമെന്ന വളരെ ഗുരുതരവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കന്നഡിഗർ നൽകിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം..

അഴിമതിക്കെതിരെയാണെന്ന് സ്വയം പറഞ്ഞ് നടക്കുകയും മൂക്കിന് താഴെ നടക്കുന്ന അഴിമതികൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രിക്കേറ്റ തിരിച്ചടി,അഴിമതിക്കെതിരെ ഒരക്ഷരം മിണ്ടാതെ, കർണ്ണാടകയുടെയോ രാജ്യത്തിന്റെയോ വികസനത്തെ കുറിച്ച് പറയാതെ, സാമുദായിക ധ്രുവീകരണത്തിന് മാത്രം ശ്രമിച്ച മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കർണ്ണാടക ജനങ്ങൾ പുറം കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചിരിക്കുന്നു..

ഈ വിജയം ലോക്സഭാ ഇലക്ഷനിൽ രാജ്യത്തുടനീളവും അടുത്ത കേരള നിയമസഭാ ഇലക്ഷനിൽ കേരളത്തിലും കോൺഗ്രസിന് ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments