JHL

JHL

ഇടതുപക്ഷത്തിന്റെ തുടർഭരണം ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു; ഇഖ്ബാൽ ഹൊസംഘടി*

 


മഞ്ചേശ്വരം(www.truenewsmalayalam.com) : പിണറായി സർക്കാരിന്റെ തുടർഭരണം.

 ജന വഞ്ചനയുടെ രണ്ടുവർഷം എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന വിചാരണ സദസ്സ് ഉപ്പളയിൽ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു.  

 എല്ലാം ശരിയാകും എന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലേക്ക് കടന്നുവന്ന ഇടതുപക്ഷം പ്രാഥമിക സൗകര്യങ്ങളിൽ പോലും കൊള്ള നികുതിയും വിലകയറ്റവും ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച പാർട്ടി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസംഘടി പറഞ്ഞു.

 എന്താണോ ബിജെപി കേന്ദ്രത്തിൽ നടപ്പിലാക്കുന്നത് അതേപടി അനുസരിക്കുന്ന പ്രവണതയാണ് ഇടതുപക്ഷം കേരളത്തിൽ നടപ്പിലാക്കുന്നത് എന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച പാർട്ടി  മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ പറഞ്ഞു.

 വിഷയാവതരണം  പാർട്ടി മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂർ നടത്തി. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അൻസാർ ഗാന്ധിനഗർ, മണ്ഡലം ട്രഷറർ താജു മുസോടി, മണ്ഡലം ജോയിന്റ് സെക്രട്ടറി ജലീൽ ഉപ്പള,കുമ്പള പഞ്ചായത്തംഗം അൻവർ ആരിക്കാടി, മീഞ്ച പഞ്ചായത്ത് അംഗം റസാഖ് ഗാന്ധിനഗർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ സ്വാഗതം പറഞ്ഞ പരിപാടിയിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഇന്തിയാസ് ഉപ്പള നന്ദി പറഞ്ഞു.

No comments