മീൻ പിടിക്കുന്നതിനിടെ പി.യു വിദ്യാർത്ഥി നേത്രാവതി പുഴയിൽ മുങ്ങി മരിച്ചു.
പുത്തൂർ(www.truenewsmalayalam.com) : മീൻ പിടിക്കുന്നതിനിടെ സംസ്ഥാനതല കബഡി താരമായിരുന്ന പി.യു വിദ്യാർത്ഥി നേത്രാവതി പുഴയിൽ മുങ്ങി മരിച്ചു.
ബജത്തൂർ സ്വദേശി രൂപേഷ് (17) ആണ് മീൻപിടിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
ഉപ്പിനങ്ങാടി കെമ്പി മജലുവിലെ നേത്രാവതി നദിയിലെ സന്യാസിക്കായയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം, രൂപേഷ് ശനിയാഴ്ചയോടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു അവിടെ വച്ച് ബന്ധുവായ അഖിലേഷിനൊപ്പം പുഴയിൽ മീൻ പിടിക്കാൻ പോയി.
തുടർന്ന് പുഴയിലേക്ക് വീണ രൂപേഷിനെ അഖിലേഷ് ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉപ്പിനങ്ങാടി പോലീസ് നടത്തി വരികയാണ്.
Post a Comment