പട്ള സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ദുബൈ(www.truenewsmalayalam.com) : കാസർകോട് പട്ള സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. പട്ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകൻ അബ്ദുൽ ഖാദർ അരമനയാണ് (52) മരിച്ചത്. വർഷങ്ങളായി ദുബൈയിലെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും കെ.എം.സി.സി മുൻ ഭാരവാഹിയുമായിരുന്നു.
മാതാവ്: അസ്മ. ഭാര്യ: ഫള്ലുന്നിസ.
മക്കൾ: മുഹമ്മദ് ഷഹ്സാദ് (എം.ബി.ബി.എസ് വിദ്യാർഥി), ഫാത്തിമ (ബിരുദ വിദ്യാർഥിനി), മറിയം (എസ്.എസ്.എൽ.സി വിദ്യാർഥിനി).
സഹോദരങ്ങൾ: മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂർ, ആയിശ, ബുഷ്റ,
ഖദീജ, ഹസീന. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് അയ്യൂബ് ഉറുമിയുടെ ഭാര്യാ സഹോദരനാണ്
Post a Comment