JHL

JHL

എംപി വീരേന്ദ്രകുമാർ അനുസ്മരണറാലി 28ന്.

കാസർകോട്(www.truenewsmalayalam.com) : സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എംപി വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി മെയ് 28-ന് കോഴിക്കോട്ട് നടക്കുന്ന അനുസ്മരണറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ജില്ലാ കമ്മിറ്റി വമ്പിച്ച ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖലി മൊഗ്രാൽ പറഞ്ഞു. പ്രസിഡന്റായിരുന്ന ടി വി ബാലകൃഷ്ണൻ അവധിയിൽ പോയതിനെ തുടർന്ന് ജില്ലാ അധ്യക്ഷ സ്ഥാനം സിദ്ദീഖലി മൊഗ്രാൽ ഏറ്റെടുത്തു.

എൽജെഡി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ആർജെഡി രാജ്യസഭാ കക്ഷി നേതാവ് മനോജ് ഝാ തുടങ്ങിയവർ പങ്കെടുക്കും.


No comments