JHL

JHL

കാറിൽ കടത്തുകയായിരുന്ന 24 കിലോ കഞ്ചാവുമായി മംഗൽപാടി സ്വദേശി മംഗളൂരുവിൽ പിടിയിൽ.

 

ഉപ്പള: കാറിൽ കടത്തുകയായിരുന്ന 24 കിലോ കഞ്ചാവുമായി മംഗൽപാടി സ്വദേശി മംഗളൂരുവിൽ പിടിയിൽ. 
 രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു മുടിപ്പുവില്‍  മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച്  നടത്തിയ പരിശോധനയിലാണ് മംഗല്‍പ്പാടി ബന്തിയോട് സ്വദേശിയായ ഷബീര്‍ (35) പിടിയിലായത്.

  കാറില്‍ നിന്ന് 24 കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് ഷബീര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. മംഗളൂരുവിലേക്കും കാസര്‍കോട് അടക്കം കേരളത്തിലെ പല ഭാഗങ്ങളിലേക്കും ഷബീര്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

 ഷബീറിന് കഞ്ചാവ് കൈമാറിയ സംഘത്തെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് വിശാഖപട്ടണത്തേക്ക് പോകും.

ഇയാൾ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, അക്രമം തുടങ്ങി പന്ത്രണ്ടോളം കേസുകളിലെ പ്രതിയാണെന്ന്  മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പറഞ്ഞു.

 ആന്ധ്രാപ്രദേശിലും കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഷബീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് എ.സി.പി പി.എ ഹെഗ്ഡെ, പൊലീസ് ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍ എം, എസ്.ഐ ശരണപ്പ ഭണ്ഡാരി, സി.സി.ബി ഉദ്യോഗസ്ഥര്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


No comments