JHL

JHL

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ.

 


തിരുവനന്തപുരം(www.truenewsmalayalam.com) : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 19ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.


ഫലമറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2023' എന്ന മൊബൈൽ ആപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത ഫലത്തിനുപുറമെ സ്കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Saphalam 2023 എന്ന് സെർച്ച് ചെയ്ത് ആപ്ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളുകളിൽ എത്തിച്ചേരുക. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ്ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.

http://www.results.kite.kerala.gov.in

No comments