JHL

JHL

ശുചീകരണ പ്രവർത്തനങ്ങളിൽ അമാന്തമരുത്; മഴക്കാല മുന്നൊരുക്കം ഊർജ്ജിതമാക്കണം - മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : മഴക്കാലത്തിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പതിവ് പരിപാടിയാണെങ്കിലും ഇത്തവണ മഴക്കാലം അടുത്തെത്തിയിട്ടും വിവിധ പ്രദേശങ്ങളിൽ ഓടകളും മറ്റും മാലിന്യങ്ങളാൽ അടഞ്ഞുകിടക്കുന്നതും, ദേശീയപാതയിൽ ഓവുചാലുകളുടെയും, കലുങ്കുകളുടെയും പണിപൂർത്തിയാകാത്തതിലും മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ആശങ്ക അറിയിച്ചു.

 മഴക്കാലത്ത് പകർച്ചപ്പനികളും, ചിക്കൻഗുനിയ,കോളറ എന്നിവ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പുതിയ രോഗങ്ങളും വരവറിയിക്കാറുമുണ്ട്. മഴയും,മാലിന്യവും ചേരുന്നതാണ് ഇത്തരത്തിലുള്ള പകർച്ചവ്യാധികൾക്ക് കളമൊരുങ്ങുന്നത്. ഇവ നേരിടാനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 കെഎംസിസി പ്രവർത്തകനായിരുന്ന യു എം മുജീബ്റഹ്മാന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

 മാധ്യമപ്രവർത്തകൻ ജയരാജ് കുണ്ടംകുഴി യോഗം ഉദ്ഘാടനം ചെയ്തു. ക്ഷണം സ്വീകരിച്ച് മൊഗ്രാൽ ദേശീയവേദി ഓഫീസിലെത്തിയ ജയരാജനെ ദേശീയവേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 ഭാരവാഹികളായ റിയാസ് കരീം, എം എ മൂസ, വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ, പി എം മുഹമ്മദ് കുഞ്ഞ് ടൈൽസ്, മുഹമ്മദ് മൊഗ്രാൽ, ടി എ ജലാൽ, മുഹമ്മദ് അഷ്റഫ് സാഹിബ്, അബ്ദുല്ല കുഞ്ഞ് നടപ്പളം, എം എ ഇക്ബാൽ എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.


No comments