JHL

JHL

"തോട്ടങ്ങളിലേക്ക്"; മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് പേരാൽ 16-ാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ ആഭിമുഖ്യത്തിൽ "തോട്ടങ്ങളിലേക്ക്" മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു.

 പേരാൽ നീരോളിയിലെ തെങ്ങ്, കവുങ്ങിൻ തോട്ട ങ്ങളിൽ കൊതുക് ജന്യ രോഗത്തിന് ഇടയാക്കുന്ന കൊതുകുകളുടെ കൂത്താടി വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ പാള കൊതുമ്പ് തുടങ്ങിയ അയക്കെട്ടിതൂക്കിയിടുകയും നീക്കം ചെയ്യുകയും ചെയ്തു.

 വാർഡ് മെമ്പർ താഹിറ ജി. ഷംസീർ. ശുചീകരണ പരിപാടി ഉത്ഘാടനം ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണം - നവകേരളം വൃത്തിയുള്ള    കേരളം - വലിച്ചെറിയൽ മാലിന്യമുക്ത കേരളം - പരിപാടിയെ കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ.സി.സി വിശദീകരിച്ചു.

 ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് യു.സബീന, വാർഡ് ആശ വർക്കർ പൂർണ്ണിമ ബൾക്കീസ്, എം.നസീറ, അങ്കണവാടി വർക്കർമാരായ സുജാത വിവേകാനന്ദൻ ശാന്തി, പ്രമീള , ഏ ഡി എസ് ചെയർ പേഴ്സൺ മഞ്ജുള, കമ്മിറ്റി അംഗം ഫസൽ പേരാൽ എന്നിവർ സംസാരിച്ചു.

 പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ   ആശ, അങ്കണവാടി വർക്കേഴ്സ് ഹരിത കർമ്മസേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

No comments