ജനങ്ങൾക്കു ബുദ്ദിമുട്ട് ഉണ്ടാക്കുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാൻ കുമ്പള പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്ന് എസ്‌ഡിപിഐ
കുമ്പള : ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന അധിക നികുതി വരുമാനം വേണ്ടന്ന തീരുമാനം കൈക്കൊള്ളാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണമെന്ന ആവശ്യവുമായി എസ്‌ഡിപിഐ രംഗത്ത്.കെട്ടിട നിർമാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി എന്നിവ വൻതോതിൽ വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങൾക്കു വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനൊരു ആശ്വാസം എന്ന നിലക്കു അധിക നികുതി ഒഴിവാക്കികൊണ്ടുള്ള നടപടി ക്രമങ്ങൾ ഭരണ സമിതി ചെയ്യണമെന്നും ഇത് ജനങ്ങൾക്കു വലിയ ആശ്വാസമാകുമെന്നും എസ്‌ഡിപിഐ നേതാക്കൾ അറിയിച്ചു. യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് നാസർ ബംബ്രാണ, സെക്രട്ടറി മുസമ്മിൽ ബദ്രിയ നഗർ, ട്രെഷെറെർ നൗഷാദ് കുമ്പള, ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള, മൊയ്‌ദു കൊടിയമ്മ, ജോയിൻ സെക്രട്ടറിമാരായ അഫ്സൽ ആരിക്കാടി, അഷ്‌റഫ് സിഎം, അൻസാർ കടവത്തു എന്നിവർ പങ്കെടുത്തു.
Post a Comment