JHL

JHL

ആരോഗ്യ പരിപാലന രംഗത്ത് ഒന്നര പതിറ്റാണ്ട് കാലത്തെ നിസ്വാർത്ഥ സേവനം; സിസി ബാലചന്ദ്രന് യാത്രയയപ്പ് നൽകി.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിൽ ഒന്നര പതിറ്റാണ്ടുകാലം ആരോഗ്യ പരിപാലന സേവന രംഗത്ത് നിfഷ്പക്ഷവും, നിസ്വാർത്ഥവുമായ പ്രവർത്തന മികവ് പുലർത്തി സർവ്വീസിൽ നിന്നും വിരമിക്കുന്ന കുമ്പള സി.എച്ച്.സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ.സി.സി.ക്ക് മൊഗ്രാൽ അങ്കണവാടിയിൽ സമുചിത യാത്രയയപ്പും, സ്നേഹോപഹാരവും നൽകി ആദരിച്ചു.പൗര പ്രമുഖൻ ഹമീദ് പെർവാഡ്  ഫല തളികയും,അബ്കോ മുഹമ്മദ് പൊന്നാട യുമണിയിച്ചു.

അങ്കണവാടി ടീച്ചർ യശോധ,ആശ വർക്കർമാരായ കൈറുന്നീസ, ബൾക്കീസ് എന്നിവർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു. എം എസ് അഷ്റഫ് , കൈറുന്നീസ, ബൾക്കിസ് എന്നിവർ ആശംസകൾ നേർന്നു. ബാലചന്ദ്രൻ.സി.സി. സ്നേഹാദരങ്ങൾക്കും യാത്രയയപ്പ് പരിപാടിക്കും മറുപടി പ്രസംഗത്തിലൂടെ നന്ദി പറഞ്ഞു. യോഗ നടപടികൾക്ക് സ്വാഗതം മുഹമ്മദ് കുഞ്ഞിയും,നന്ദി യശോധയും രേഖപ്പെടുത്തി.


No comments