JHL

JHL

വീട്ടുകാരില്ലാത്ത സമയം പ്രവാസിയുടെ വീട്ടിൽ കവർച്ച; ഒരു ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നു.

കുമ്പള(www.truenewsmalayalam.com) : വീട്ടുകാരില്ലാത്ത സമയം പ്രവാസിയുടെ വീട്ടിൽ കവർച്ച; ഒരു ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നു.

 കുമ്പള കളത്തൂർ സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം, കുടുംബാംഗങ്ങളും പ്രദേശവാസികളും കല്യാണത്തിന് പോയ സമയത്തായിരുന്നു കവർച്ച.

വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ചാണ് മോഷ്ടാവ് ആകാത്ത കടന്നത്.

ഇതിന് മുമ്പും ഇതേ വീട്ടിൽ നിന്നും 58 പവൻ കവർച്ച ചെയ്യപ്പെട്ടിരുന്നു, മൂന്ന് മാസങ്ങൾക്ക് മുമ്പും മോഷണ ശ്രമമുണ്ടായി.


No comments