JHL

JHL

മഴ എത്തിയിട്ടും 'മഴക്കാല മുന്നൊരുക്കമില്ലാതെ' കുമ്പള.

ഫോട്ടോ: കുമ്പള സ്കൂൾ റോഡിലെ ഓവുചാൽ മാലിന്യത്താൽ മൂടിയ നിലയിൽ.

കുമ്പള(www.truenewsmalayalam.com) : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ നടപടി സ്വീകരിക്കാതെ കുമ്പള ഗ്രാമപഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം.

 കുമ്പള സ്കൂൾ റോഡിലെ ഓവുചാല്‍ മാലിന്യനിക്ഷേപം മൂലം അടഞ്ഞു കിടക്കുകയാണ്. ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ മഴവെള്ളം മുഴുവനും ഒഴുകിയത് തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കാണ്. ഇന്ന് രാവിലെ മുതൽ  സൂചീകരണ പ്രവർത്തനങ്ങളിലായിരുന്നു വ്യാപാരികളും ജീവനക്കാരും.

 ജൂൺ ഒന്നിന് സ്കൂളുകളും, കോളേജുകളും തുറക്കുന്നതോടെയും, കാലവർഷം ആരംഭിക്കുന്നതോടെയും കുമ്പള ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളില്ലാത്തത് വിദ്യാർത്ഥികൾക്ക് ഏറെ ദുരിതമാവും.

 അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് നടപടി വൈകുന്നത് കുമ്പളയിൽ ഏറെ ദുരിതത്തിനും, പ്രതിഷേധത്തിനും കാരണമാവുന്നുണ്ട്. കുമ്പള ടൗണിൽ മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളോളമായി. ഇതിലും വേണ്ട അടിയന്തര നടപടി  സ്വീകരിക്കാൻ ഇതുവരെ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മഴവെള്ളവും, മലിനജലവും ഒന്നായി ഒഴുകിയത് റോഡിലൂടെയായിരുന്നു. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് വ്യാപാരികൾക്കും ആശങ്കയുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ യുദ്ധകാലാ ടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

No comments