JHL

JHL

ബൈക്ക് കവർച്ച; കർണ്ണാടക സ്വദേശി കുമ്പളയിൽ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : ബൈക്ക് കവർന്ന കർണ്ണാടക സ്വദേശി കുമ്പളയിൽ പിടിയിൽ. കര്‍ണാടക ബണ്ട്വാള്‍ ബി.സി റോഡിലെ അബൂബക്കര്‍ സിദ്ദീഖി(24)നെയാണ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി  ഏൽപ്പിച്ചത്.

 ഇന്നലെ ഉച്ചയോടെയാണ് സംഭവം,  താജ് ഹോട്ടലിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ പെല്‍ത്തടുക്കയിലെ പ്രദീപിന്റെ ബൈക്കാണ് ഇയാൾ കവർന്നത്, കടയുടെ സമീപം നിര്‍ത്തിയിട്ട ബൈക്ക് തള്ളികൊണ്ടുപോയി സമീപത്തെ നവീനിന്റെ ഗ്യാരേജിലെത്തിച്ച് തന്റെ സുഹൃത്തിന്റെ ബൈക്കാണെന്നും താക്കോല്‍ കളഞ്ഞു പോയെന്നും സ്റ്റാര്‍ട്ട് ചെയ്ത് തരണമെന്നും സിദ്ദീഖ് ആവശ്യപ്പെടുകയായിരുന്നു.

 സംശയം തോന്നി നവീന്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ സിദ്ദീഖ് ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടെ കുമ്പള ബസ് സ്റ്റാന്റില്‍ വെച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


No comments