JHL

JHL

ബംബ്രാണ പാട ശേഖര സമിതിക്ക് ഉഴവ് യന്ത്രവും, കൊയ്ത്തു യന്ത്രവും, പവർ ടില്ലറും കൈമാറി.

കുമ്പള(www.truenewsmalayalam.com) : കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെയും(₹8,40,000), കുമ്പള ഗ്രാമ പഞ്ചായത്തിന്റെയും( ₹3,60,000 + ₹2,40,000) 20022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്ന തിന്റെ ഭാഗമായി ബംബ്രാണ പാടശേഖര സമിതിക്ക് നൽകിയ ഉഴവ് യന്ത്രം,   കോയിത്ത് യന്ത്രം,  പവർ ടില്ലർ എന്നിവ മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് ബംബ്രാണ വയലിൽ   നടന്ന ചടങ്ങിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  തായിറ  യുസഫ് അധ്യക്ഷത വഹിക്കുകയും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥീരം സമിതി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറയുകയും ചെയ്തു.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസി. നാസർ മോഗ്രാൽ,  ജില്ലാ പഞ്ചായത്ത്മെമ്പർ  ജമീലാ സിദ്ദീഖ്,  കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ബി എ റഹ്മാൻ,  നസീമ കാലിദ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം  സുകുമാർ കുതിരപ്പാടി,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  തായിറപേരാൽ,  റസിയ കൊടിയമ്മ,  ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ  അഷ്‌റഫ്‌,  ജോയിൻ ബി ഡി ഒ മജീദ്  ,  കൃഷിഭവനിലെ ഉദ്യോഗസ്ഥരായ ഉഷ, വിജയ കുമാരി,  എ കെ ആരിഫ്, ബി എൻ മുഹമ്മദലി, കെ വി യുസഫ്, അബ്ദുല്ല ബന്നങ്കുളം, നൂർ ജമാൽ, അബ്ബാസ് മടിക്കേരി, അതുപോലെ പാടശേഖര സമിതി അംഗങ്ങളായ കാദർ ദിടുമ,  തൂക്കുമാൽ,  പോക്കർ, രവി തുടങ്ങിയവർ സംസാരിച്ചു.

കാസർഗോഡ് ബ്ലോക്ക് ഓഫീസർ ബിജു നന്ദി പറഞ്ഞു.

No comments