JHL

JHL

ആറാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.


കാസര്‍ഗോഡ്(www.truenewsmalayalam.com) : ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ  ഋതുകൃഷ്ണ (11) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇന്നലെ ഉച്ചയോടെ മന്നിപ്പാടി ആലങ്കോട് ഹൗസിംഗ് കോളനിയിലെ വീട്ടിലാണ് സംഭവം, രാവിലെ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ഋതുകൃഷ്ണ വീണ്ടും കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അമ്മ വിസമ്മതിച്ചിരുന്നു. പിന്നീട് കിടപ്പുമുറിയിലേക്ക്‌പോയ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രവാസിയായ അനിലിന്റെയും സ്വാതിയുടേയും മകനാണ്.

 ഋജുല്‍ കൃഷ്ണ, ദേവലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.


No comments