JHL

JHL

കെ.പി അബ്ദുൽ റഹിമാൻ സാഹിബ് മൂല്യാധിഷ്ഠിത നിലപാടുകൾ ഉയർത്തിപ്പിടിച്ച ശക്തനായ നേതാവ്; എ.കെ.എം അഷ്റഫ് എം.എൽ.എ

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരത്തിൻ്റ സമ്പന്നമായ രാഷ്ട്രീയ ഭൂപത്തിൽ നിറഞ് നിന്ന ഇതിഹാസ പുരുഷനും മൂല്യാധിഷ്ഠിത നിലപാടുകൾ ഉയർത്തിപ്പിച്ച ശക്തനായ നേതാവുമായിരുന്നു കെ.പി അബ്ദുൽ റഹിമാൻ സാഹിബെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

തന്നിൽ വന്നുപ്പെട്ട അധികാരങ്ങളും മറ്റും തികഞ്ഞ  ഉത്തരവാദിത്വത്തോടെ നിർവഹിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.എല്ലാ മേഖലകളിലും  വ്യക്തമായ അവഗാഹമുള്ള അദ്ദേഹം വ്യത്യസ്ത ഗുണങ്ങൾ ഒത്തിണങ്ങിയ ഒരു പണ്ഡിതനും കൂടിയായിരുന്നുവെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. 

കെ.പി. അബ്ദുൽ റഹിമാൻ കൾച്ചറൽ സെൻ്റർ,കുമ്പള പ്രസ് ഫോറത്തിൻ്റെസഹകരണത്തോടെ സംഘടിപ്പിച്ച അനുസ്മരണ സംഗമവും,മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി പ്രസിഡൻ്റ് എം.കെ.അലി മാസ്റ്ററെ പുരസ്കാരം നൽകി ആദരിക്കൽ ചടങ്ങും ആരിക്കാടി കെ.പി റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് അബ്ബാസ് കെ.എം ഓണന്ത അധ്യക്ഷനായി.

കുമ്പള പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി സ്വാഗതം പറഞ്ഞു.

മലയാള ഭാഷയുടെ പ്രസക്തിയും പ്രയോഗവും എന്ന വിഷയത്തിൽ ഡോ.വി.പി.പി മുസ്തഫ പ്രഭാഷണം നടത്തി. 

കൾച്ചറൽ സെൻ്റർ സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക അനുസ്മരണ പ്രഭാഷണം നടത്തി.കിംങ് ഷേഖ് സായിദ് ഫൗണ്ടേഷൻ ചെയർമാൻ കെ.എഫ് ഇഖ്ബാൽ ചികിത്സാ ധനസഹായം കൈമാറി. 

സെഡ്.എ മൊഗ്രാൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻഅഷ്റഫ് കർള, മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്,കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എ റഹ്മാൻ,അഹ്മദലി കുമ്പള,  അസ്ലം സൂരംബയൽ, എം.അബ്ദുല്ല മുഗു, കെ.പി ഷാഹുൽ ഹമീദ് പട്ട്ല, മൊയ്തീൻ അബ്ബ, കെ.പി മുനീർ, അബ്ദുല്ല കുമ്പള, അബ്ദുൽ ലത്തീഫ് ഉളുവാർ, ഐ.മുഹമ്മദ് റഫീഖ്, കെ.എം.എ സത്താർ, ധൻരാജ് ഐല, മുഹമ്മദ് റഫീഖ് ബി.ഐ, സുബൈർ, സൈനുദ്ധീൻ അട്ക്ക തുടങ്ങിയവർ സംസാരിച്ചു. 

എം.കെ. അലി മാസ്റ്റർ മറുപടി പ്രസംഗവും അബ്ദുൽ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.


No comments