305 ലിറ്റർ മദ്യവുമായി അറസ്റ്റിൽ
കുമ്പള(www.truenewsmalayalam.com) :305 ലിറ്റർ മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മംഗൽപാടി കുക്കാറിലെ ഉമർ ഫാറൂഖ് (26) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച കുമ്പള കുണ്ടങ്കരടുക്കയിൽ വിതരണം ചെയ്യാൻ കാറിൽ എത്തിയപ്പോഴാണ് മദ്യം പിടികൂടിയത്. കളത്തൂർ സ്വദേശിയാണ് മദ്യം കൊണ്ടുവന്ന് കൈമാറിയത് എന്ന വിവരത്തെത്തുടർന്ന് ഇയാളെ അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.എ. ശങ്കറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ്, മഞ്ചുനാഥ, ഡ്രൈവർമാരായ ഭിജിത്, ക്രിസ്റ്റീൻ എന്നിവരാണ് മദ്യം പിടികൂടിയത്.
Post a Comment