മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പിടിഎ എസ് എം സി ഫോക്കസ്- 23 ഭാരവാഹികൾ അനുമോദിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗാർമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികകളെ പിടിഎ എസ് എം സി ഫോക്കസ്- 23 ഭാരവാഹികൾ അനുമോദിച്ചു.
SSLC ക്ക് ശേഷം ചേരാവുന്ന കോഴ്സുകളെക്കുറിച്ചും, +1 പ്രവേശനത്തെക്കുറിച്ചും സിജി സീനിയർ കൺസൽട്ടന്റ് നിസാർ പെർവാഡ് ഓറിയൻ്റേഷൻ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോക്കസ് -23 ചെയർമാൻ എം മാഹിൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എ എം സിദ്ധിഖ് റഹ്മാൻ, എസ്എംസി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ , പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി നട്പ്പ ളം,എസ്എംസി വൈസ് ചെയർമാൻ ടി കെ ജാഫർ, എക്സിക്യുട്ടീവ് അംഗങ്ങളായ അഷ്റഫ് പെർവാഡ്, എംജിഎ റഹ്മാൻ, ഹമീദ് പെർവാഡ് എന്നിവരാണ് വീടുകൾ സന്ദർശിച്ച് അനുമോദനം അറിയിച്ചത്.
Post a Comment