JHL

JHL

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ- യൂസഫ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു . ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സബൂറ, ആയിഷത്ത് നസീമ, പഞ്ചായത്തംഗങ്ങളായ കൗലത്ത് ബീബി, അൻവർ ഹുസൈൻ ആരിക്കാടി , വിവേക്, അജയ്, രവി രാജ് എന്നിവർ സംബന്ധിച്ചു.

 ഐസിഡിഎസ് സൂപ്പർവൈസർ ജിഷ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി ജെറുസൻ നന്ദിയും പറഞ്ഞു.


No comments