JHL

JHL

പേരാൽ നീരോളിയിൽ ഇരുപതോളം കുടുംബങ്ങൾക് കുടിവെള്ളമില്ല; വെൽഫെയർ പാർട്ടി നിവേദനം നൽകി.

കുമ്പള(www.truenewsmalayalam.com) :  പേരാൽ പതിനാറാം വാർഡ് നീരോളിയിലെ നിരവധി കുടുംബങ്ങൾ 
കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽ പെട്ട വെൽഫെയർ പാർട്ടി പ്രവർത്തകർ സ്ഥലം സന്ദർശിച്ച് വിവരം ശേഖരിച്ചു. 
ഇരുപതോളം കുടുംബങ്ങൾ വെള്ളമില്ലാതെ കഷ്ടപ്പെടുന്നതായി കണ്ടെത്തി. 
പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റിനും സെക്രട്ടറിക്കും  വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി നിവേദനം നൽകി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സഹീറ ലത്തീഫ്, പഞ്ചായത്ത് കമ്മിറ്റി അംഗം ഹബീബ താജുദീൻ, തബ്ഷീർ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്

No comments