JHL

JHL

തെരെഞ്ഞെടുപ്പ്; കർണാടകയിൽ പ്രചരണ രംഗത്ത്‌ സജീവമായി എ.കെ.എം അഷ്‌റഫ് എം.എൽ.എ.

കുമ്പള(www.truenewsmalayalam.com) : കർണാടക നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കർണാടകയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണ പരിപാടികളിൽ സജീവമായി എ.കെ.എം അഷ്‌റഫ് എം.എൽ.എ.

 കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം, കാസറഗോഡ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ എത്താറുണ്ട്. അങ്ങനെ സജീവമായി രംഗത്തുണ്ടാവാറുള്ള കർണാടക മുൻമന്ത്രിയും ബണ്ട്വാളിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രാമനാഥറൈയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനാണ് അഷ്റഫ് കൂടുതൽ സമയം ചിലവഴിക്കുന്നത്. കൂടാതെ മംഗളൂരവിൽ യു.ടി ഖാദർ, മംഗളൂരു സൗത്തിൽ ജെ.ആർ. ലോബോ,  നോർത്തിൽ ഇനായത്ത് അലി, മൂഡുബിദ്രയിൽ മിഥുൻ റൈ, പുത്തൂരിൽ അശോക് കുമാർ തുടങ്ങിയ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടിയും അര മുറുക്കി പണിയെടുക്കുന്നുണ്ട്. കന്നട, തുളു, മലയാളം ഭാഷകൾ ഒരുപോലെ വഴങ്ങുന്ന അഷ്റഫ് വേദിയറിഞ്ഞ് പ്രസംഗിച്ചും പ്രാദേശിക ഭാഷകളിൽ വോട്ടഭ്യർത്ഥിച്ചും  തുളുനാടിന്റെ മനം കവരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കർണാടകയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിച്ചു വരികയാണ് അഷ്റഫ്. മംഗളൂരുവിൽ രാഹുൽ ഗാന്ധി സംബന്ധിച്ച പരിപാടിയിലും മംഗളൂരു നോർത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംബന്ധിച്ച പ്രചാരണ പരിപാടിയിലും എണ്ണപ്പെട്ട പ്രസംഗകരുടെ പട്ടികയിൽ അഷ്റഫും ഉണ്ടായിരുന്നു.  കർണാടക കോൺഗ്രസ് നേതാക്കൾ വലിയ പരിഗണനയാണ് കന്നഡ ഭാഷയിൽ ബിരുദമുള്ള കേരളത്തിൽ നിന്നുള്ള ഈ നേതാവിന്  നൽകുന്നത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം, കഴിഞ്ഞ ആഴ്ച മുതൽ തന്റെ മണ്ഡലത്തിലെ പരിപാടികൾ പരമാവധി വെട്ടിച്ചുരുക്കി കർണാടകയിൽ മുഴുവൻ സമയവും വിവിധ മണ്ഡലങ്ങളിൽ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ  സജീവമാാണെന്ന് എ.കെ.എം അഷ്‌റഫ് എംൽഎ അറിയിച്ചു. 

     ഈ തെരെഞ്ഞെടുപ്പിൽ കർണാടകയിൽ  വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നും വർത്തമാന ഇന്ത്യയിൽ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാവേണ്ടതിന്റെ അനിവാര്യത വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments