JHL

JHL

അൽ ഹുസ്ന ഷീ അക്കാദമി ആറാം വാർഷിക മൂന്നാം സനദ്‌ദാന മഹാ സമ്മേളനം സമാപ്പിച്ചു


ഉളിയത്തടുക്ക:  മധൂർ പഞ്ചായത്തിലെ  ഉളിയത്തടുക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുസ്ന ഷീ അക്കാദമിയുടെ ആറാം വാർഷിക മഹാ സമ്മേളനവും മൂന്നാം സനദ്‌ദാനവും 

ഉളിയത്തടുക്ക സൺഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ വിപുലമായി നടന്നു

ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സ്വാഗതം ആശംസിച്ചു

കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി സി.എം.എ ചേരൂർ അദ്ധ്യക്ഷം വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ശൈഖുനാ ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തോടി സ്ഥാന വസ്ത്രം വിതരണം ചെയ്തു.

പ്രമുഖ പ്രഭാഷകൻ കബീർ ഹിമമി സഖാഫി ഗോളിയടുക്ക പ്രമേയ പ്രഭാഷണം നടത്തി 

ഒന്ന് രണ്ട് വർഷത്തെ ഇസ്ലാമിക്‌ ശരീഅത്ത് പഠനവും പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സും പൂർത്തിയാക്കിയ 42 വനിതാ പണ്ഡിതകൾക്ക് സക്കിയ്യ,സക്കിയ്യ അൽകാമില ബിരുദം കുമ്പോൽ  തങ്ങൾ സമ്മാനിച്ചു.

സയ്യിദ് അലവി അൽ ഹൈദറൂസി ,അബ്ദുൽ കരീം അൽ ഹാദി,ഇത്തിഹാദ് മുഹമ്മദ്‌ ഹാജി അവാർഡുകൾ സമ്മാനിച്ചു


തുടർന്ന് നടന്ന പ്രകീർത്തന സദസ്സിന് കബീർ ഹിമമി, സിനാൻ സഅദി ശിരിയ, 

ജലീൽ സഅദി കുമ്പള, 

സാബിത്ത് മുഗു നേതൃത്വം നൽകി.

സയ്യിദ്‌ ഹംസ തങ്ങൾ അരിഫാഈ  സയ്യിദ് ഖാലിദ് തങ്ങൾ,എം.പി അബ്ദുല്ല ഫൈസി,അഷ്‌റഫ് സഅദി ആരിക്കാടി

സഈദ് സഅദി കോട്ടക്കുന്ന്, 

ശാഫി സഖാഫി ഏണിയാടി,

ബഷീർ സഅദി ചെറൂണി,അഷ്‌റഫ് സഅദി ദേലംപാടി, ആശംസാ പ്രസംഗം നടത്തി.

പ്രഫസർ ഷംസുൽ ഹുദാ നൂരി

മൻസൂർ മൗലവി നെല്ലിക്കുന്ന്,

ഷംസീർ സൈനി ത്വാഹ നഗർ,

മഹ്‌മൂദ് ഹനീഫി ഉളിയത്തടുക്ക സംബന്ധിച്ചു.

സിഇഒ റഫീഖ് അഹ്‌സനി നന്ദി പറഞ്ഞു.

No comments