കേരള സ്റ്റോറി സിനിമ; ഉപ്പളയിൽ എസ്.ഡി.പി.ഐ പ്രധിഷേധ പ്രകടനം നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കുക അണിയറ ശില്പികളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച വൈകുന്നേരം ഉപ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി.
എല്ലാ മതവിഭാഗങ്ങളും ഐക്യത്തോടെ കഴിഞ്ഞു കൂടുന്ന കേരളത്തെ മതപരമായി വിഭജിച്ച് കേരളത്തിന്റെ ഐക്യം തകർക്കുക എന്ന ഉദ്ദേശത്തോടു കൂടി നിർമ്മിച്ച കേരള സ്റ്റോറി സിനിമയെ നിരോധിക്കുകയും അതിന്റെ അണിയറ പ്രവർത്തകരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസംഘടി ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി , ഷെരീഫ് പാവൂർ , ഇഖ്‌ബാൽ കുഞ്ചത്തൂർ , ഇംതിയാസ് ഉപ്പള, ഷാഹിൽ പാവൂർ എന്നിവർ പ്രധിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Post a Comment