JHL

JHL

ഇശൽ നാടിന്റെ പെരുമ വരച്ചു കാട്ടി 'പാട്ട് കൂട്ടം'

മൊഗ്രാൽ(www.truenewsmalayalam.com) : മാപ്പിളപ്പാട്ടിന്റെ മധുരതരവും വൈവിധ്യങ്ങളുമായ ഈരടികൾ തേൻമഴയായി വർഷിച്ചപ്പോൾ ഇശൽ ഗ്രാമത്തിൽ തിങ്ങിക്കൂടിയ ആസ്വാദകർക്ക് അത് വിഭവസമൃദ്ധമായ ഇശൽ വിരുന്നായി മാറി.

കേരള മാപ്പിള കലാ അക്കാഡമി മൊഗ്രാൽ ചാപ്റ്റർ മൊഗ്രാൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'പാട്ട് കൂട്ടം എഡിഷൻ - 3'  ആണ് ശ്രോതാക്കളുടെ മനം കവർന്നത്.

തദ്ദേശീയരായ ഇരുപത്തഞ്ചോളം ഗായകരാണ് മധുരം കിനിയുന്നതും കർണാനന്ദകരവുമായ മാപ്പിളപ്പാട്ടുകൾ ആലപിച്ചത്.

യൂസഫ് കട്ടത്തടുക്കയും സംഘവും അവതരിപ്പിച്ച കൈമുട്ട് പാട്ട് 'പാട്ട് കൂട്ടം' പരിപാടിക്ക് പൊലിമ പകർന്നു. 

മൊഗ്രാലിന്റെ ഇശൽ പാരമ്പര്യം വിളിച്ചോതിയ പരിപാടിയിൽ കൊച്ചുഗായകർക്കടക്കം അവസരം നൽകിയത് വളർന്നു വരുന്ന കലാകാരൻമാർക്ക് വലിയ പ്രോത്സാഹനമായി മാറുകയും ചെയ്തു.

കെഎംകെഎ സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ മുഖ്യാതിഥിയായിരുന്നു.

മൊഗ്രാൽ ചാപ്റ്റർ ഭാരവാഹികളായ നാസർ മൊഗ്രാൽ, സെഡ്.എ മൊഗ്രാൽ, എം എച്ച് അബ്ദുൽ റഹ്‌മാൻ ഉറുമി, മാഹിൻ മാസ്റ്റർ, ടി. കെ അൻവർ, മുഹമ്മദ്‌ സ്മാർട്ട്‌, സിദ്ദീഖ് റഹ്‌മാൻ, മുഹമ്മദ്‌ കുഞ്ഞി.കെ, അഷ്‌റഫ്‌ പെർവാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

എ പി ശംസുദ്ദീൻ, താജുദ്ദീൻ മൊഗ്രാൽ, എസ്.കെ ഇഖ്‌ബാൽ, ഖാലിദ് മൊഗ്രാൽ, ഇ.എം ഇബ്രാഹിം, കെ പി ഷാഹുൽ ഹമീദ്,മുഹമ്മദ്‌ ബീരാൻ, ഹസ്സൻ മൂസ, മൊയ്‌തീൻ കീഴൂർ, ഇസ്മയിൽ മൂസ, ഖാദർ ലിബാസ്, നൂഹ് കെ കെ, ജലാൽ ടി എ, മുഹമ്മദ്‌ മിഷായീൽ, മുഹമ്മദ്‌ താഹിർ, സീതി മിഹാദ്, കുഞ്ഞാമു കെ എൽ 14, മുനീർ കുമ്പള, ദിൽകുഷ് എം എൽ, ടി എം ഫൈസ്, ബഷീർ നടുപ്പളം, സലീം എസ് കെ, കബീർ കല്ലങ്കയ്, മൊയ്‌തീൻ ബദ്രിയനഗർ എന്നിവർ ഗാനമാലപിച്ചു.

No comments