JHL

JHL

കെ.എം ഷാജി ചൊവ്വാഴ്ച ഉളുവാറിൽ



കുമ്പള : മുസ് ലിം ലീഗ് ഉളുവാർ ശാഖാ കമ്മറ്റിക്ക് കീഴിൽ നിർമിച്ച ഹൈദറലി ശിഹാബ് തങ്ങൾ സൗധം കെ.എം ഷാജി ചൊവ്വാഴ്ച  ഉളുവാറിൽ. വൈകിട്ട് നാലിന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ് ഖാദർ യു.കെ.അധ്യക്ഷനാകും.
മുസ് ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, ട്രഷറർ പി.എം മുനീർ ഹാജി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.സി ഖമറുദ്ധീൻ, ജില്ലാ ഭാരവാഹികളായ എ.ജി.സി ബഷീർ, ടി.എ മൂസ, എം.അബ്ബാസ്, എം.ബി യൂസുഫ്, മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ, ജന.സെക്രട്ടറി എ.കെ.ആരിഫ്, ട്രഷറർ യു.കെ സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അഷ്റഫ് കർള, ജമീല സിദ്ധീഖ്, യു.പി താഹിറ, അഷ്റഫ് എടനീർ, ടി.ഡി.കബീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, ബി.എൻ.മുഹമ്മദ് അലി,യൂസുഫ് ഉളുവാർ, ടി.എം ഷുഹൈബ്, എം.പി ഖാലിദ്, ഇർഷാദ് മൊഗ്രാൽ, റഹ്മാൻ ഗോൾഡൻ, പി.ബി ഷഫീഖ്,, കെ.എം അബ്ബാസ്, പി.എച്ച് അസ്ഹരി, നമീസ് കുദുക്കോട്ടി, മഷ്ഹൂദ് ആരിക്കാടി, അഷ്റഫ് ഉളുവാർ സംബന്ധിക്കും.
പ്രദേശത്തെ സാമുഹ്യ പ്രവർത്തനങ്ങൾക്കും സാധാരണക്കാരുടെ വിവിധ ആവശ്യങ്ങൾക്കും മുഴുവൻ സമയവും ഓഫീസ് സജ്ജമായിരിക്കുമെന്ന് ഭാരവാഹികൾയിച്ചു.  
വാർത്താ സമ്മേളനത്തിൽ മുസ് ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി യൂസുഫ് ഉളുവാർ, വർഡ് പ്രസിഡൻ്റ് യു.കെ ഖാദർ, ജന.സെക്രട്ടറി ഹുസൈൻ ഉളുവാർ, മൻസൂർ ഗുദർ സംബന്ധിച്ചു.



No comments