JHL

JHL

കാസർഗോഡ് തീരദേശ മേഖല ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം; എൻസിപി.

കാസർഗോഡ്(www.truenewsmalayalam.com) : തീരദേശത്തു കൂടി കടന്നു പോകുന്ന റോഡുകളും പുനർഗേഹം പദ്ധതി ഭവനനിർമ്മാണംവഴി നൽകുന്ന ഭവനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികളും സ്വാഗതം ചെയ്യുന്നതായും എന്നാൽ ഇത് സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എൻസിപി കാസർഗോഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ പറഞ്ഞു

 തീരദേശ ഹൈവേ നിർമ്മാണവുമായി സംബന്ധിച്ച് അന്തിമ അലൈൻമെന്റ് ആയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അലൈൻമെന്റ് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കയാണ് നിലവിലുള്ളതെന്നും ഹമീദ് ചേരങ്കൈ  പറഞ്ഞു

 ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ തീരദേശ വികസന പദ്ധതികൾ ലോകോത്തര നിലവാരം ഉള്ളതാണ് ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും എൻസിപി നേതാവ് പറഞ്ഞു

 എൻ സി പി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയോഗം കാസർകോട് സെഞ്ച്വറി പാർക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.എൻ സി പി മുനിസിപ്പൽ പ്രസിഡണ്ട് ഷഫീഖ് സുഹരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം ബങ്കരകുന്ന്.കൃഷ്ണദാസ്.സലീം. കദീജാ മൊഗ്രാൽ.സമീർ അണങ്കൂർ'അബ്ദുൽറഹ്മാൻ ഹൗഫ്. ശോഭന.ഖാലിദ്‌.വിജയകുമാർ.റഫീഖ്.ചന്ദ്രാവതി.ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി സുജാത ഫോർട്ട് റോഡ് സ്വാഗതം പറഞ്ഞു. ട്രഷറർ അബ്ദുല്ല ടി എം ചേരങ്കൈ നന്ദിയും പറഞ്ഞു

No comments