JHL

JHL

കുമ്പളയുടെ സ്വന്തം ബാലാജിക്ക്, മൊഗ്രാൽ കടവത്ത് അംഗൻവാടിയിൽ സ്നേഹോഷ്മളമായ യാത്രാ മംഗളം.

മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിന്നും സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി ബാലചന്ദ്രന് മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ വെച്ച് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

 കുമ്പള ഗ്രാമ പഞ്ചായത്തിലെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മിക്ക പ്രവർത്തനങ്ങൾക്കും  കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചുക്കാൻ പിടിച്ചിച്ചിരുന്നത് നാട്ടുകാർ സ്നേഹപൂർവ്വം ബാലാജി എന്ന് വിളിച്ചിരുന്ന ബാലചന്ദ്രൻ ആയിരുന്നു.

കോവിഡ് കാലത്തെ സി.സി ബാലചന്ദ്രന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ നേടിയിരുന്നു.

പഞ്ചായത്തിലെ ജനങ്ങളുമായും,സന്നദ്ധ സംഘടനകളുമായും മികച്ച ബന്ധം പുലർത്തിയിരുന്ന 'ബാലാജി' 

ക്ലീൻ കുമ്പള, ക്ലീൻ മൊഗ്രാൽ പോലുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു.

വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ സി.സി ബാലചന്ദ്രന് ഉപഹാരം സമ്മാനിച്ചു.

വെൽഫെയർ കമ്മിറ്റി കൺവീനർ ടി.കെ അൻവർ, ആശാവർക്കർ ഖൈറുന്നിസ, അംഗൻവാടി വർക്കർ താര, എച്ച്. എം കരീം, അൻവറലി ഷിഹാബ്, ഖലീൽ.എം, നൂഹ് കെ.കെ, അബ്ദുല്ല കെ.ടി, റഹീം, അബ്ബാസ് ബിഗ് തുടങ്ങിയവർ പ്രസംഗിച്ചു സി.സി ബാലചന്ദ്രൻ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി.

No comments