എൻ.സി.പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി.
ഉപ്പള(www.truenewsmalayalam.com) : വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവച്ച് നാഷണലിസ്റ്റ് കോൺഗ്രസ്പാർട്ടി, എൻ,സി,പി,യിൽ ചേർന്നവർക്ക് എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ സി പി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ വച്ച് സ്വീകരണം നൽകി
ഇബ്രാഹിം ഖലീൽ മേർക്കള, പ്രഭാകരൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരവധി പേർ എൻ സി പി യിൽ ചേർന്നത്,
എൻ സി പി യിൽ ചേർന്നവരെ ബ്ലോക്ക് പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ ആരാർപ്പണം അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു
സ്വീകരണയോഗം എൻ സി പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു.
എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പ അധ്യക്ഷ വഹിച്ചു എൻ സി പി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിഖ് കൈക്കമ്പ മുഖ്യപ്രഭാഷണം നടത്തി, അഷ്‌റഫ് പച്ചിലംബ്ബാറ, കദീജ മൊഗ്രാൽ, ബദ്രുദീൻ, അബ്ദുറഹിമാൻ ഹാജികൈകമ്പ,അബ്ദുല്ല മീഞ്ച,ഇബ്രാഹിം ഹാജി,തുടങ്ങിയവർ സംസാരിച്ചു മുഹമ്മദ് ആനബാഗിൽ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment