JHL

JHL

ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ പ്രാക്ടിക്കൽ വനിതാ ഹജ്ജ് ക്യാമ്പ് 27ന്.

ഉളിയത്തടുക്ക(www.truenewsmalayalam.com) : ഈ വർഷം പരിശുദ്ധ ഹജ്ജ് യാത്ര ഉദ്ധേശിക്കുന്ന വനിതാ ഹജ്ജാജികൾക്ക് മാത്രമായി ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി സംഘടിപ്പിക്കുന്ന പ്രാക്ടിക്കൽ വനിതാ ഹജ്ജ് ക്യാമ്പ് ഈ മാസം 27 ഉച്ചയ്ക്ക് 2 മണിക്ക് അൽ ഹുസ്ന ഓഡിറ്റോറിയത്തിൽ നടക്കും.

യാത്രാ ഒരുക്കങ്ങൾ, ഇഹ്‌റാം, ത്വവാഫ്, സഹ്‌യ്, അറഫയിലെ നിർത്തം, മിനാ മുസ്ദലിഫ രാപാർക്കൽ, ജംറയിലെ കല്ലെറിയൽ, തുടങ്ങി പരിശുദ്ധ ഹജ്ജിന്റ ഓരോ കർമ്മങ്ങളും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി വളരെ ലളിതമായ രീതിയിൽ വനിതാ ഹജ്ജാജികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പരിശീലനം നേടിയ വനിതാ പണ്ഡിതകൾ ക്യാമ്പിന് നേതൃത്വം നൽകും.

സ്റ്റുഡൻസ് കൗൺസിൽ ചെയർ പേഴ്സൺ റസിയ സക്കിയ്യ കൊല്ലമ്പാടി സ്വാഗതം  ആശംസിക്കും.

പ്രോഗ്രാം കോഡിനേറ്റർ സൈനബ് അൽ ഫിഹ്‌രി കളത്തൂർ അദ്ധ്യക്ഷത വഹിക്കും.

അൽ ഹാഫിളത്ത് ഹന്നത്ത് ബീ.വി മുട്ടത്തോടി പ്രാരംഭ പ്രാർത്ഥന നടത്തും, ഫാത്തിമ മിസ്‌രിയ്യ നെല്ലിക്കുന്ന്, ആലിമത്ത് ഫാത്തിമ അസൂറ ക്യാമ്പിന് നേതൃത്വം നൽകും.

തുടർന്ന് നടക്കുന്ന അസ്‌മാഉൽ ഹുസ്ന ദുആ മജ്ലിസിന് ഖൈറുന്നിസാ സക്കിയ്യ മൊഗ്രാൽ നേതൃത്വം നൽകും.

സിയാന സക്കിയ്യ കമ്പാർ നന്ദി പ്രകാശിപ്പിക്കും.


No comments