കർണാടക മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിച്ചിട്ടില്ല; 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പുതിയ മന്ത്രിസഭ -സുർജേവാല.
രാവിലെ മുതൽ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും വസതിയിൽ ഹൈകമാൻഡ് ചർച്ചകൾ തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുന്ന സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാഹുൽ ഗാന്ധിയെ പ്രത്യേകമായി കാണുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സിദ്ധരാമയ്യയാണ് മുന്നിട്ടു നിൽക്കുന്നത്. 135 എം.എൽ.എമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീൻ ട്രാക്കും അദ്ദേഹത്തിന് മുൻഗണന നൽകുന്നു. 2024 ൽ പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാൽ തന്നെ ക്ലീൻ ട്രാക്കുള്ള നേതാവായ സിദ്ധരാമയ്യക്ക് കൂടുതൽ പരിഗണന കിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഡി.കെ ശിവകുമാർ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
രണ്ട് ഘട്ടമായി ഇരു നേതാക്കളെയും മുഖ്യമന്ത്രിയാക്കാമെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. ആദ്യ രണ്ടു വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും അടുത്ത മൂന്നു വർഷം ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയുമെന്നാണ് ഖാർഗെ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
Post a Comment