JHL

JHL

സിജി "സമ്മർ ഹട്ട് "ക്യാമ്പ് 15 ന് ആരംഭിക്കും; മെയ്‌ 15,16 ചെറുവത്തൂർ ; മെയ്‌ 17,18 പാലക്കുന്ന്; മെയ്‌ 19 ന് ആരിക്കാടി

കാസറഗോഡ് : കഴിഞ്ഞ ഇരുപത്തഞ്ചിലേറെ വർഷങ്ങളായി കേരളത്തിലും പുറത്തും വിദ്യാഭ്യാസ കരിയർ മേഖലകളിൽ മാർഗനിർദേശങ്ങളും നൂതന പരിശീലനങ്ങളും നൽകി വരുന്ന സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ) കാസറഗോഡ് ജില്ല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല ക്യാമ്പിന് മെയ് 15ന് തുടക്കമാവും.
 
കുട്ടികളുടെ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, ലൈഫ് സ്കിൽസ് തുടങ്ങിയവയിൽ ഊന്നൽ നൽകിയായിരിക്കും പരിശീലനങ്ങൾ നൽകുന്നത്.

വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം മൂന്ന് സോണുകളിലായി ക്യാമ്പുകൾ നടക്കും:

സൗത്ത് സോൺ ക്യാമ്പ് മെയ്‌ 15,16 തിയ്യതികളിൽ ചെറുവത്തൂർ തിരുത്തി റൗലത്തുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിലും, മിഡിൽ സോൺ ക്യാമ്പ് മെയ്‌ 17,18 തിയ്യതികളിൽ അൽ ഫിത്ത്റ
സ്കൂൾ പാലക്കുന്ന്, നോർത്ത് സോൺ ക്യാമ്പ് മെയ്‌ 19 ന് കെ പി റിസോർട്സ് ആരിക്കാടി മഞ്ചേശ്വരം എന്നിവിടങ്ങളിലും ആരംഭിക്കും.

നാല് മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിലുള്ള  കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.  ജൂനിയർ സീനിയർ. എന്നിങ്ങനെ വിഭജിച്ചായിരിക്കും പരിശീലനം.

മികച്ച പരിശീലകരായിരിക്കും പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

രെജിസ്ട്രേഷൻ മുതലായ വിശദ വിവരങ്ങൾക്കായി താഴെ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ചെറുവത്തൂർ - 8848298971, ഉദുമ -8547137666, മഞ്ചേശ്വരം - 9447761654

No comments