JHL

JHL

മൊഗ്രാൽ തീരപ്രദേശത്ത് തെങ്ങിന് അജ്ഞാത രോഗം; കേര കർഷകർ ആശങ്കയിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : നാളികേര ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന കാസർഗോഡ് ജില്ലയിലെ കുമ്പള തീരദേശ മേഖലയിൽ നാളികേര കർഷകരിൽ ആശങ്കയുണ്ടാക്കി തെങ്ങുകൾക്ക് അജ്ഞാത രോഗം.

 മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം ജില്ലയിൽ വേനൽ മഴ ലഭിക്കാത്തതും തെങ്ങുകൾ ഉണങ്ങി നശിക്കാൻ കാരണമായിട്ടുണ്ട്. ഇതുമൂലം മണ്ഡകരിഞ്ഞ തെങ്ങുകൾ ജില്ലയിലെ ങ്ങും പതിവ് കാഴ്ചയാണ്. ഓരോ വേനൽക്കാലത്തും ജില്ലയിൽ പതിനായിരത്തിലേറെ തെങ്ങുകൾ  കരിഞ്ഞുണങ്ങി നശിക്കുന്നുവെന്നാണ് കണക്ക്.

 നേരത്തെ കൂമ്പ് ചീയൽ രോഗം ബാധിച്ച് നിരവധി തെങ്ങുകളുടെ മണ്ട മുറിച്ചുമാറ്റിയിരുന്നു. ഇതിനിടയിൽ തീരദേശത്ത് കാറ്റുവീഴ്ച രോഗവും ഉണ്ടായിരുന്നു. ഇത് തെങ്ങുകളുടെ കൂട്ട നശീകരണത്തിന് കാരണമായിരുന്നു. പ്രദേശത്ത് തെങ്ങുകൾക്ക് കീടബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

 മൊഗ്രാൽ തീരപ്രദേശമായ കൊ പ്പളത്തിൽ അജ്ഞാത രോഗം ബാധിച്ച് തെങ്ങുകൾ ഒന്നൊന്നായി ഉണങ്ങി നശിക്കുകയാണെന്ന് പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥല ഉടമകൾ. ആദ്യം തെങ്ങോലകൾക്ക് മഞ്ഞനിറം ബാധി ക്കുകയും പിന്നീട് നശിച്ചു പോവുകയും ചെയ്യുന്നു. നിരവധി തെങ്ങുകൾക്കാണ് ഇത്തരത്തിൽ അജ്ഞാതരോഗ ബാധ യുള്ളത്.

 കാലങ്ങളായി ഫംഗസ് ബാധ മൂലം ഉണ്ടാകുന്ന തെങ്ങുകളുടെ മണ്ഡരി രോഗത്തിന് ഇതുവരെ അധികൃതർക്ക്  ശാശ്വത പരിഹാരം കാണാനായിട്ടില്ല. മണ്ഡരി രോഗം അതേപടി ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. വില തകർച്ച മൂലം നട്ടംതിരിയുന്ന കേര കർഷകർക്ക് കൂടുതൽ ദുരിതം വിതക്കുന്നതാണ് അജ്ഞാത രോഗങ്ങൾ. രോഗം തടയാനായില്ലെങ്കിൽ മഴക്കാലത്ത് കൂടുതൽ തെങ്ങുകൾ നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

 രോഗത്തെക്കുറിച്ച് കൃഷി വകുപ്പിലെ വിദഗ്ധസംഘം പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


No comments